Tuesday, February 5, 2008

ഒരു സിനിമാഡയറിക്കുറിപ്പിനിന്ന് ഒരു വയസ്സ്!

കാലചക്രം കറങ്ങിത്തിരിഞ്ഞ് പോയതറിയുന്നില്ല. ചുമ്മാ ഇന്ന് ക്ലിക്കിനോക്കിയപ്പോള്‍ ഒരു സംഗതി ശ്രദ്ധിച്ചത്.. വായനക്കാരുടെ പ്രോല്‍സാഹനങ്ങളുടെ പിന്തുണയാല്‍ 'ഒരു സിനിമാഡയറിക്കുറിപ്പ്' ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍‌ഷം പിന്നിട്ടുകഴിഞ്ഞു.

ഈ വേളയില്‍ ഒരു (രഹസ്യ)സത്യം പറയാതെ നിര്‍‌വാഹമില്ല. ദുബായില്‍ ആയിരുന്നവേളയില്‍ ഇടയ്‌ക്കിടെ ഫോണില്‍ രസങ്ങള്‍ പറയാറുള്ള ബൂലോഗവിശാലതയിലെ സൂര്യതേജസ്സായ സുഹൃത്തും അതിലേറെ സ്വന്തം 'ഏട്ടനും' ആയ വിശാലമനസ്‌കന്‍ എന്ന നമ്മുടെ വിയെം‌ജി ആയിരുന്നു ഇതിനുള്ള പ്രചോദനവും ഉപദേഷ്‌ടാവും... (വി.എം.ജീ സദയം പൊറുക്കുക ഈ സത്യം വിളിച്ചുപറഞ്ഞതില്‍..)

ലോഹിദദാസിന്റെ ബന്ധുവായ വിശാലമനസ്‌കേട്ടന്‍ സിനിമാരസങ്ങള്‍ പങ്കുവെക്കുന്നവേളയില്‍ എന്നോടൊരു ചോദ്യം: "ഡാ ഏറാനാടാ.. സില്‍‌മാലോകത്ത് ചുറ്റിപറ്റിനടന്നവേളയില്‍ എന്തോരം കാര്യങ്ങള്‍ ഉണ്ടാവും. ഒരു പറമ്പ് ബൂലോഗത്ത് പാട്ടത്തിനെടുത്ത് അതങ്ങട് വിതച്ചൂടേ ഏറൂ..?"

അങ്ങിനെ ആദ്യപോസ്റ്റ് റെഡിയാക്കി വിശാലേട്ടന്‍ ഉപദേശിച്ച് നിര്‍‌ദ്ദേശിച്ച പ്രകാരം ബ്ലോഗ് നാമകരണവും കഴിഞ്ഞ് പോസ്റ്റിയത് കഴിഞ്ഞകൊല്ലം ഇതേ തിയ്യതി ഇതേ നേരത്തായിരുന്നു.. നല്ല ഗുരുത്വമോടെ അതൊരുവിധം ക്ലിക്കായി തുടരുന്നു.. :)

കൊതിച്ചതും വിധിച്ചതും ഒന്നെന്നെ.. എന്നപോലെ ഇക്കൊല്ലം ഞാനിതാ സില്‍‌മേടെ ഇട്ടാവട്ടത്ത് ചുറ്റികറങ്ങി ഇവിടെ.. പുതിയ സില്‍മാ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്..

എല്ലാവര്‍‌ക്കും ഈ വേളയില്‍ ഹൃദയംഗമമായ നന്ദി.. നന്ദി.. നന്ദി...

25 comments:

  1. "ഒരു സിനിമാഡയറിക്കുറിപ്പിനിന്ന് ഒരു വയസ്സ്!" ലോഹിദദാസിന്റെ ബന്ധുവായ വിശാലമനസ്‌കേട്ടന്‍ സിനിമാരസങ്ങള്‍ പങ്കുവെക്കുന്നവേളയില്‍ എന്നോടൊരു ചോദ്യം: "ഡാ ഏറാനാടാ.. സില്‍‌മാലോകത്ത് ചുറ്റിപറ്റിനടന്നവേളയില്‍ എന്തോരം കാര്യങ്ങള്‍ ഉണ്ടാവും. ഒരു പറമ്പ് ബൂലോഗത്ത് പാട്ടത്തിനെടുത്ത് അതങ്ങട് വിതച്ചൂടേ ഏറൂ..?"

    ReplyDelete
  2. ഒരായിരം ആശംസകള്‍.....:)

    ReplyDelete
  3. ബൂലോകത്ത് പറമ്പുകള്‍ പാട്ടത്തിനെടുത്തു, ഒന്നാന്തരം കൊയ്ത്തുനടത്തി ജന്മിയായ ഇദ്ദേഹത്തെപ്പറ്റി ഇവിടെ ബൂലോകര്‍ പറഞ്ഞറിഞ്ഞു.. ഞാന്‍ ഇവിടെ പുതുതായ് പണിക്കു വന്നതാണേ.. വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ കാണാനും..
    എന്റെ വകയായും ഒരു കറ്റ ആശംസകള്‍... :-)

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. ഏറനാടാ....നാട്ടുക്കാരാ......

    ഇനിയും മുന്നോട്ട്‌......എല്ലാ ഭാവുകങ്ങളും
    പ്രാര്‍ത്ഥനയും എന്നും കൂടെ

    നന്‍മകള്‍ നേരുന്നു

    ReplyDelete
  6. നന്‍മകള്‍ നേരുന്നു

    ReplyDelete
  7. നടക്കട്ടെ മാഷെ
    :)
    ഉപാസന

    ReplyDelete
  8. ഹാപ്പി ബര്‍ത്ത് ഡേ..:)

    ReplyDelete
  9. ഹാപ്പിബെര്‍ത്തിഡേന്റെ വല്യ ബെര്‍ത്ത്ഡെ....
    :)

    ReplyDelete
  10. കൊച്ചുത്രേസ്യേന്റെ ബ്ലോഗിന്റെ വാര്‍ഷികാഘോഷം കഴിഞ്ഞ് ഇപ്പോ വീട്ടില് വന്ന് കേറീതേയുള്ളൂ. ഏതായാലും ഇനിയൊന്നും കഴിക്കാന്‍ വേണ്ട. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഒരു നാരങ്ങാവെള്ളമാകാം.

    ലസ്സി വേണ്ട, ലസ്സി വേണ്ട.... :) :)

    വാര്‍ഷികാശംസകള്‍.

    ReplyDelete
  11. എന്റേയും ആശംസകള്‍....

    ReplyDelete
  12. വാര്‍ഷികാശംസകള്‍....

    അനന്തമായി ഇതിങ്ങനെ തുടരട്ടെ....ഭാവുകങ്ങള്‍ നേരുന്നു

    ReplyDelete
  13. പ്രിയ സാലി, ആശംസകള്‍!

    ഈ തണുപ്പത്ത് അല്ലെങ്കില്‍ തന്നെ പുഷപ്പ് എടുത്തുകൊണ്ടിരിക്കുന്ന എന്റെ രോമരാന്തരങ്ങള്‍ (കട്:എനിക്ക്) എന്നെപ്പറ്റിയുള്ള വിശേഷണങ്ങള്‍ വായിച്ച് ഒന്നുകൂടെ പുഷപ്പെടുത്തു.

    പിന്നെ ലോഹിതദാസിന്റെ ബന്ധു എന്ന് കേട്ടപ്പോല്‍ ചിരി വന്നുട്ടാ.

    ലോഹിതദാസ് എന്റെ വല്യച്ഛന്റെ മോള്‍ടെ ഭര്‍ത്താവിന്റെ ചേട്ടന്റെ മോള്ടെ ഭര്‍ത്താവാ...(കറക്റ്റ്.. തെറ്റിയില്ല!)

    ReplyDelete
  14. വാര്‍‌ഷിക പോസ്റ്റിന് ആശംസകള്‍, ഏറനാടന്‍‌ജീ...
    :)

    ReplyDelete
  15. ബ്ലോഗ്‌-കലണ്ടറിലെ പുണ്യമാസമായി ഫെബ്രുവരിയെ ഞാന്‍ അവരോധിച്ചിരിക്കുന്നു.
    മഹദ്‌വ്യക്തികളൊക്കെ ബ്ലോഗിംഗ്‌ തുടങ്ങീത്‌ ആ മാസത്തിലാണല്ലോ..അല്ലേ ഏറനാടാ ;-)

    പാട്ടത്തിനെടുത്ത ഈ സ്ഥലത്ത്‌ ഇനീം ഒരുപാടൊരുപാടൊരുപാട്‌ സില്‍മാപോസ്റ്റുകള്‍ നട്ടുവെയ്ക്കൂ. എല്ലാ ആശംസകളും..

    ReplyDelete
  16. ഷാരൂ നന്ദി..

    സതീര്‍‌ത്ഥ്യന്‍ സ്വാഗതം നന്ദി നല്ലൊരു ജന്മിയാവാന്‍ ആശംസിക്കുന്നു..

    റഫീക്ക് നന്ദി..

    മന്‍സൂര്‍ നന്ദി നന്മകള്‍ നേരുന്നു..

    ഫസല്‍ നന്ദി

    ഉപാസന നന്ദി

    പ്രയാസീ നന്ദി താങ്ക്യൂ

    മിന്നാമിനുങ്ങുകള്‍ വല്യ നന്ദി..

    നിരക്ഷരാ നന്ദി ലസ്സി വേണ്ടേ എന്നാലൊരു സ്മാള്‍ ആയാലോ.. ഒരു വല്യ പോസ്റ്റ് കമന്റ് ഇവിടേം പ്രതീക്ഷിച്ചൂട്ടോ..

    ശിവകുമാറ് നന്ദി..

    ഏ ആറ് നജീം നന്ദി,,

    വിശാലമനസ്‌കന്‍ ഏട്ടന്‍: ഹ ഹ ഹ, ലോഹിതദാസ് അങ്ങനെയാണല്ലേ കുടുംബക്കാരന്‍.. എനിക്കിനി വയ്യ. ഇവിടെ വന്ന് എന്നെ തലോടി അനുഗ്രഹിച്ചതിനും ആശംസിച്ചതിനും ഇമ്മിണി വല്യ നന്ദി നമസ്തേ..

    ശ്രീ താങ്ക്യൂ.. നന്ദി..

    കൊച്ചുത്രേസ്യാ താങ്ക്യൂ നന്ദി.. ഫെബ്രൂവരി മാസം ബ്ലോഗ് മാസം ആയി പ്രഖ്യാപിച്ചല്ലേ.. ഈ മാസത്തിലല്ലേ വാലന്റൈന്‍സ് ഡേയ്.. അപ്പോള്‍ ടൂ ഇന്‍ വണ്‍ മാസം ആയി.. :)

    ReplyDelete
  17. വാറ്ഷികാശംസകള് . ഏറനാടന് എഴുതിത്തെളിയാന് ഒരുപാടു മലയാളം സിനിമള് ഉണ്ടാവട്ടെ ..

    ReplyDelete
  18. ഏറനാടാ, ആശംസകള്‍!

    സിനിമാഡയറിക്കുറിപ്പ് വിതച്ചത് നല്ലസമയം നോക്കിത്തന്നെ. അതുകൊണ്ടല്ലെ സിനിമയും സീരിയലുമായി കേരളമാകെ കറങ്ങിനടക്കുന്നത്.

    ReplyDelete
  19. സാക്ഷരന്‍ നന്ദി ഒത്തിരി..

    എഴുത്തുകാരി ഒത്തിരി നന്ദി..

    റീനി നന്ദി നമസ്തേ..

    ReplyDelete
  20. സിനിമാഡയറിക്കുറിപ്പ് ദീര്‍ഘായുസ്സോടെ ബൂലോകത്ത് വാഴട്ടേ.......

    ReplyDelete
  21. അത് ശരി വിശാലനാണല്ലേ ഇതിന് പ്രേരിപ്പിച്ചത്... അനക്ക് ഞാന്‍ വെച്ചിട്ടുണ്ട്...ട്ടാ വിശാലാ :)

    സാലി... ഇന്നാ കാണാന്‍ കഴിഞ്ഞത്... ആശംസകള്‍...

    സാലിയുടെ ആഗ്രഹം പോലെ എന്നും സിനിമാരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ സാലിക്കാവട്ടെ...!

    ReplyDelete
  22. ഗിതാഗീതികള്‍ നന്ദി..

    അഗ്രജന്‍ വളരെ നന്ദി, സന്തോഷമായി..

    ReplyDelete
  23. വളരെ രസമുണ്ട്‌ മാഷെ എന്നെപോലുള്ള എഴുത്തുക്കാര്‍ക്കു ഈ മുതുനെല്ലിക്കയാണു അറിവ്‌

    ReplyDelete