Ind disable

Tuesday, May 12, 2009

പിന്നേം വയസ്സായി; കൊല്ലം പോയതറിഞ്ഞീല!


ഈ മാസം രണ്ടാം തീയ്യതി രണ്ടു കൊല്ലം പോയിക്കഴിഞ്ഞത് ഞാന്‍ പോലും തിരിച്ചറിഞ്ഞീല. ഇതിലെ പോസ്റ്റുകള്‍ വായിച്ച് പിന്തുണച്ച എല്ലാവര്‍ക്കും പ്രിയം നിറഞ്ഞ നന്ദി നമസ്കാര്‍!

ഒരാളോട് കൂടെ നന്ദി രേഖപ്പെടുത്താതെ എനിക്ക് ഉറക്കം കിട്ടൂല. നമ്മുടെ പ്രിയങ്കരനായിട്ടുള്ള
ബ്ലോഗ് സൂപ്പര്‍ മെഗാ സ്റ്റാര്‍ ശ്രീ. വിശാല മനസ്കന്‍ നന്ദി നന്ദി നന്ദി..

അന്ന് ചുമ്മാ ഞാന്‍ സില്‍മാരസം പറഞ്ഞപ്പൊ
"ഡാ എന്തൂട്ടണാ ചെങ്ങായീ, സില്‍മാ രസങ്ങള്‌ ബ്ലോഗില്‍ റിലീസാക്കഡാ ഗഡീ." എന്ന് ആശയമിട്ടുതന്ന് 'ഒരു സിനിമാ ഡയറിക്കുറിപ്പ്' എന്ന് മാമോദീസ മുക്കിത്തന്ന വിശാല മനസ്കന്‍ നീണാല്‍ വാഴ്കൈ!

എന്റെ കൊക്കിന്‌ ജീവനുള്ളോടത്തോളം കാലം എന്നൊന്നും പറയുന്നില്ല, ഗൂഗിളുകാര്‌ ബ്ലോഗിന്‌ ജീവന്‍ നിലനിര്‍ത്തുവോളം കാലം ഞാന്‍ ഇവിടെ ഡയറിക്കുറിപ്പുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം..

5 comments:

ഏറനാടന്‍ said...

അന്ന് ചുമ്മാ ഞാന്‍ സില്‍മാരസം പറഞ്ഞപ്പൊ "ഡാ എന്തൂട്ടണാ ചെങ്ങായീ, സില്‍മാ രസങ്ങള്‌ ബ്ലോഗില്‍ റിലീസാക്കഡാ ഗഡീ." എന്ന് ആശയമിട്ടുതന്ന് 'ഒരു സിനിമാ ഡയറിക്കുറിപ്പ്' എന്ന് മാമോദീസ മുക്കിത്തന്ന വിശാല മനസ്കന്‍ നീണാല്‍ വാഴ്കൈ!

Typist | എഴുത്തുകാരി said...

ആദ്യം ഐശ്വര്യമായിട്ടൊരു തേങ്ങ. അതു കഴിഞ്ഞു്,ആദ്യമായിട്ട്‌ ആശംസകളും എന്റെ വക.
എന്നാലും പിറന്നാള്‍ മറന്നു പോയതു് ശരിയായില്ലാട്ടോ.

ശ്രീ said...

രണ്ടാം ബ്ലോഗ് വാര്‍ഷിക ആശംസകള്‍!

ഉഗാണ്ട രണ്ടാമന്‍ said...

ആശംസകള്‍!

Sureshkumar Punjhayil said...

Mangalashamsakal... Ella bhavukangalum...!!