Monday, January 24, 2011

തിരക്കഥ - ഹ്രസ്വചിത്രം.

കൊണ്ടതും കൊടുത്തതും. 
(ഹ്രസ്വചിത്രം - 3 min 55 Sec.)

തിരക്കഥ & സംഭാഷണം
ഏറനാടന്‍ 
കഥ & സംവിധാനം
ഷജീര്‍ മണക്കാട്‌ 

സീന്‍   - 1
പകല്‍  – Interior



ലൊക്കേഷന്‍
സുഹ്രുത്തിന്‍റെ മുറി  



കഥാപാത്രങ്ങള്‍
 ·         നായകന്‍
·         രണ്ടു സുഹൃത്തുക്കള്‍  



Properties
മേശ, കസേര



 ഒന്നാം സുഹ്രുത്ത് :

നീ പറഞ്ഞപോലല്ല

(മോബൈല്‍ഫോണ്‍ ഉയര്‍ത്തി കാണിക്കുന്നു ) തുടരുന്നു :

ഈ സാധനം ഗുണത്തെക്കാളെറെ ദോഷമാ..

നായകന്‍ തിരിഞ്ഞുനോക്കുന്നു. തുറിച്ചുള്ള നോട്ടം. മറ്റൊരു സുഹ്രുത്ത് നായകനെയും ഒന്നാം സുഹൃത്തിനെയും രൂക്ഷമായി നോക്കി നില്‍ക്കുന്നു.



ഒന്നാം സുഹൃത്ത് :
കുടുംബത്തിന്‍റെ കാര്യമാ. സൂക്ഷിക്കണം.


നായകന്‍ :
എന്‍റെ ഭാര്യയെകുറിച്ച് ഞാന്‍ കേട്ടതോ?


ഒന്നാം സുഹൃത്ത് :
അതൊന്നും ശരിയാവണമെന്നില്ല.
അവന്‍ അത്തരക്കാരനല്ല.


നായകന്‍ രോക്ഷാകുലനായി ക്യാമറക്ക്‌ അഭിമുഖമായി എഴുന്നേല്‍ക്കുന്നു. ഒരു മേശയോ കസേരയോ അയാള്‍ തട്ടിമാറ്റി വെട്ടിത്തിരിയുന്നു.



നായകന്‍ :
വിടില്ല ഞാന്‍ അവനെ!




സീന്‍   - 1
പകല്‍  – Interior



ഞെട്ടി അന്ധാളിച്ച് നോക്കി പിറകില്‍ എഴുന്നേറ്റ്‌ പോകുന്നത് തടയാന്‍ ശ്രമിക്കുന്ന അയാളുടെ സുഹൃത്ത്.



സുഹൃത്ത് :
കാര്യമറിയാതെ നീ അബദ്ധമൊന്നും കാണിക്കല്ലേ.


അത് കേള്‍ക്കാന്‍ നില്‍ക്കാതെ നായകന്‍ മുറിയുടെ വാതില്‍ തുറന്ന്‍ ധൃതിയില്‍ പോകുന്നു.

പോകുമ്പോള്‍ നായകന്‍ രണ്ടാം സുഹൃത്തിനെ വാടാ എന്ന് കൈ ആംഗ്യം കാണിച്ചു കൂടെ വിളിക്കുന്നു.

വാതില്‍ ഒച്ചയോടെ അടയുന്ന ശബ്ദം.


  
സീന്‍ - 2
പകല്‍ - Exterior / Interior



ലൊക്കേഷന്‍
·         ഫ്ലാറ്റ്‌ കെട്ടിടപരിസരം
·         ഫ്ലാറ്റ്‌ മുറി   



കഥാപാത്രങ്ങള്‍
·         നായകന്‍
·         രണ്ടാം സുഹൃത്ത്
·         ഫ്ലാറ്റ്‌ അന്തേവാസി  



Properties
കാര്‍

ഒരു ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ മുന്നില്‍ ബ്രേക്കിട്ട് നില്‍ക്കുന്ന കാര്‍. അതില്‍ നായകനും രണ്ടാം സുഹൃത്തും.



കാറില്‍നിന്നും ധൃതിയില്‍ ഇറങ്ങുന്ന നായകന്‍ കെട്ടിടത്തിന്‍റെ അകത്തേക്ക് പായുന്നു.

പിന്നാലെ സുഹൃത്തും ചെല്ലുന്നു.

(CUT  TO)


ലിഫ്റ്റിന്റെ അടുത്തേക്ക്‌ ഓടിവരുന്ന നായകന്‍ ആകെപ്പാടെ അക്ഷമനായികൊണ്ട് ലിഫ്റ്റ്‌ ബട്ടന്‍ ഞെക്കി നില്‍ക്കുന്നു.




ലിഫ്റ്റില്‍ കയറുന്ന നായകന്‍. ലിഫ്റ്റിന്റെ വാതില്‍ അടയുന്നു.


(CUT  TO)

നായകനെ ഫോളോ ചെയ്യുന്ന ക്യാമറ ആംഗിള്‍ വ്യൂ.



നായകന്‍ ഒരു ഫ്ലോറില്‍ എത്തിയതിനു ശേഷം കോറിഡോറിലൂടെ വേഗത്തില്‍ നീങ്ങുന്നു. പിറകെ സുഹൃത്തും ചെല്ലുന്നു.


ഒരു ഫ്ലാറ്റിനു മുന്നില്‍ എത്തുന്ന അയാള്‍ കോളിംഗ്ബെല്ലടിക്കുന്നു.
ഒരാള്‍ വന്നു ഡോര്‍ തുറക്കുന്നു.

അയാളെ തള്ളിമാറ്റി നായകന്‍ ഫ്ലാറ്റിനകത്തേക്ക്‌ പായുന്നു.

  
സീന്‍  - 3
പകല്‍ – Interior



ലൊക്കേഷന്‍

ഫ്ലാറ്റ്‌ അകം



കഥാപാത്രങ്ങള്‍

·         നായകന്‍
·         വില്ലന്‍
·         രണ്ടാം സുഹൃത്ത്
·         രണ്ടു സ്നേഹിതര്‍



Properties
തോര്‍ത്ത്‌ മുണ്ട്.
കറിക്കത്തി, ചോര പോലെയുള്ള (ലിക്വിഡ്‌)

അടഞ്ഞുകിടക്കുന്ന ഡോര്‍ തള്ളിത്തുറന്ന നായകന്‍ നോക്കുന്നു.
ആരെയോ തിരക്കുന്ന അയാളുടെ പൂച്ചക്കണ്ണുകള്‍.



അയാള്‍ ആരെയോ നോക്കി ധൃതിയില്‍ നടക്കുന്നു. കൂടെ രണ്ടാം സുഹൃത്തും.


സുഹൃത്ത്‌ അടുക്കളയില്‍ നോക്കി നായകനെ ആംഗ്യം കാണിച്ച് ആള്‍ അവിടെ ഉണ്ടെന്നു അറിയിക്കുന്നു.


അപ്പോള്‍ അടുക്കളയില്‍ ആരോടോ മൊബൈല്‍ഫോണില്‍ പഞ്ചാരവര്‍ത്തമാനം പറഞ്ഞുനില്‍ക്കുന്ന വില്ലനെകാണുന്നു.
(കഴുത്തില്‍ തോര്‍ത്തുമുണ്ട് ചുറ്റിവെച്ചിട്ടുണ്ട്)

പെട്ടെന്ന് വന്നുകയറിയ നായകനേയും സുഹൃത്തിനെയും തിരിഞ്ഞുനോക്കുന്ന വില്ലന്‍ മൊബൈല്‍ഫോണ്‍ കട്ട് ചെയ്യുന്നു.


നായകന്‍റെ സുഹൃത്ത്‌ അടുക്കളയില്‍ പ്രവേശിച്ച് വില്ലനെ പിറകില്‍ നിന്ന് തോര്‍ത്ത്‌മുണ്ട് കഴുത്തില്‍ മുറുക്കുന്നു. വില്ലനെ നായകന്‍ ശക്തിയായി മര്‍ദ്ദിക്കുന്നു.



സീന്‍  - 3
പകല്‍ – Interior


നായകന്‍ :
എന്‍റെ ഭാര്യയെ നീ...

ആഞ്ഞുതൊഴി കൊടുക്കുന്ന നായകന്‍. മര്‍ദ്ദനം തുടരുന്നു. രക്ഷനേടാന്‍ സ്വയംരക്ഷയ്ക്ക് ശ്രമിക്കുന്ന വില്ലനെ ബലമായി പിടിച്ചുവെച്ച സുഹൃത്ത് അയാളുടെ കഴുത്തിലെ തോര്‍ത്തുമുണ്ട് മുറുക്കുന്നു. സംഘട്ടന രംഗം.


(ശ്വാസം കിട്ടാതെ കണ്ണ് തള്ളിക്കൊണ്ട്) വില്ലന്‍ :

വിടെന്നെ.
നീ കാര്യം അറിയാതെ പെരുമാറരുത്‌.

ഇതിനിടയില്‍ അടുക്കളമേശമേല്‍ കണ്ട കറിക്കത്തി എടുത്ത് സുഹൃത്ത് വില്ലന്‍റെ അടിവയറ്റില്‍ കുത്തുന്നു. ഒച്ചവരാതിരിക്കാന്‍ അയാള്‍ വായ പൊത്തിപ്പിടിക്കുന്നു.

കുത്തിക്കഴിഞ്ഞ സുഹൃത്ത് പിടിവിട്ട് കള്ളനോട്ടം നോക്കി പതുക്കെ മാറുന്നു.

ചോരവരുന്നത് കണ്ട നായകന്‍ വില്ലനെ നെഞ്ചോട് ചേര്‍ക്കുന്നു. കത്തി വലിച്ച് ഊരുന്നു. ഇത് കണ്ട സുഹൃത്ത് അയാളെ പിടിക്കുന്നു. ഊരിയ കത്തി മുറുകെപ്പിടിച്ച് നില്‍ക്കുന്ന നായകന്‍.


കോലാഹലം കേട്ട് ഓടിവരുന്ന മുറിയിലെ സ്നേഹിതര്‍ അന്ധാളിച്ച് നോക്കുന്നു. അവര്‍ കാണുന്നത് ഊരിപ്പിടിച്ച കത്തിയുമായി നില്‍ക്കുന്ന നായകന്‍, മാറി ഞെട്ടിനില്‍ക്കുന്ന സുഹൃത്ത്, നിലത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന വില്ലന്‍.




ഫ്ലാറ്റിലെ ഒരുത്തന്‍ ഫോണില്‍ പോലീസിനെ വിളിക്കുന്നു.


ഹലോ... പോലീസ്‌?


സീന്‍   -  4
പകല്‍ - Exterior



ലൊക്കേഷന്‍
ഫ്ലാറ്റ്‌ കെട്ടിട പരിസരം   


കഥാപാത്രങ്ങള്‍
·         നായകന്‍
·         അറബി ഡ്രസ് ധരിച്ച (പോലീസ്‌)
·         ഒന്നാം സുഹൃത്ത്
·         രണ്ടാം സുഹൃത്ത്
·         സ്നേഹിതര്‍

Properties
കാര്‍
കന്തൂര (അറബി വസ്ത്രം)

ലിഫ്റ്റ്‌ ഡോര്‍ തുറക്കപ്പെടുന്നു.



അറബിവസ്ത്രം ധരിച്ച പോലീസ്‌  ആദ്യം ഇറങ്ങുന്നു.
പിറകില്‍ തലതാഴ്ത്തിപ്പിടിച്ച് ഇറങ്ങുന്ന നായകന്‍ (കുറ്റബോധം). പിന്നാലെ രണ്ടാം സുഹൃത്ത് (കള്ളനോട്ടം).



അന്നേരം പുറത്ത്‌ നിന്നും ഓടിവരുന്ന ഒന്നാംസുഹൃത്ത് അവരുടെ വരവ് കാണുന്നു. ആകെ വിഷമിച്ച് നില്‍ക്കുന്നു. സഹതാപത്തോടെ നായകനെ നോക്കുന്നു. ഒന്നും മിണ്ടുന്നില്ല.

ഒന്നാം സുഹൃത്തും രണ്ടാം സുഹൃത്തും പരസ്പരം നോക്കുന്നു. കണ്ണുകളില്‍ പക, വിദ്വേഷം, നിസ്സഹായാവസ്ഥ എന്നിവ പ്രതിഫലിക്കുന്നു.



അവരെ നോക്കി നില്‍ക്കുന്ന ചുറ്റും നില്‍ക്കുന്നവരും അതിലെ പോകുന്നവരും.



അവര്‍ക്കിടയിലൂടെ പോകുന്ന നായകന്‍ ഒന്നാം സുഹൃത്തിനെ ഒന്ന് തിരിഞ്ഞു നോക്കുന്നു.


കൊണ്ടതും കൊടുത്തതും
SCENE FREEZE OUT.

THE END


Please watch this film at:  http://www.youtube.com/watch?v=GTwGofKYb54


6 comments:

  1. ഒരു തിരക്കഥയും ഹ്രസ്വചിത്രവും ഉടലെടുത്തത്‌ എങ്ങനെ?

    ReplyDelete
  2. ഏറു മാഷെ,
    ഈ തിരക്കഥ താൾ കൌതുകരമായിരിക്കുന്ന്നു, ഒരു തിരക്കഥ ഫ്രെയിം ഇത്ര ഡീറ്റയിലായി ഞാൻ കണ്ടിട്ടില്ല. പ്രോപ്പർട്ടീസ് ഇതൊക്കെ പുതിയ അറിവ്..!

    ഞാൻ കണ്ടു ആ ചിത്രം..ഇത്തിരികൂടി ഭംഗിയാക്കാമായിരുന്നു. സംഭാഷണങ്ങൾ നാടകീയത ഉണ്ടാകുന്നു..അറബിപ്പോലീസാണെന്നതിനുള്ള സിംബൽ കാണിക്കാമായിരുന്നു(ലൈറ്റ്) അതുപോലെ ആ കൂട്ടുകാരൻ കുത്തിയതിനു ശേഷം പരിഭ്രാന്തനകുന്നുണ്ട് അത് ആ സംഭവത്തിന്റെ പേരിലാകുന്നതിനു പകരം അങ്ങേരേയും നായകൻ ഉപദ്രവിക്കുമൊ എന്നുള്ള പേടിയാണ് മുഖത്ത് കാണിക്കുന്നാത്..! എന്തായാലും ഏറുവിൽ നിന്നും ഇതിലും കൂടുതൽ പ്രതീക്ഷിച്ചിരുന്നു..ഈ തുറന്നു പറഞ്ഞതിൽ വിഷമം തോന്നല്ലെ...സ്നേഹത്തോടെ

    ReplyDelete
  3. തിര നാടകം വലിയ പിടിയില്ലാത്ത കാരണം എനിക്കങ്ങിട് മുഴുവൻ മനസ്സിലായില്ലാട്ടാ

    ReplyDelete
  4. കുഞ്ഞന്‍ മാഷ്‌ : വളരെ ഹൃദയപൂര്‍വം താങ്കളുടെ അഭിപ്രായത്തെ സ്വീകരിക്കുന്നു. ഇനിയും എനിക്ക് ഭാവിയില്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന് ഉറപ്പാണ്. നന്ദി.

    മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം : ഇതാണ് തിരക്കഥ അല്ലെങ്കില്‍ തിരനാടകം. ഇത് ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു ദൃശ്യമാധ്യമശ്രേണിയുടെ ബ്ലൂ പ്രിന്‍റ് ആകുന്നു. നാം സിനിമയില്‍ ദര്‍ശിക്കുന്നവ അതേപടി ആദ്യമേ കടലാസില്‍ ഉരുത്തിരിയുന്ന ഒരു ഇത്. അതാണിത്. നന്ദി വീണ്ടും വരിക..

    ReplyDelete
  5. തിരക്കഥ വേണോ തിരക്കഥ!
    നമുക്കൊരു ടെലിഫിലിമെങ്കിലും ചെയ്യണ്ടേ??

    ReplyDelete
  6. വാഴക്കോടന്‍ : ചെയ്യണം. അബുദാബിയില്‍ വെച്ച് ചെയ്താലോ? ഇങ്ങോട്ട് വരൂ..

    ReplyDelete