Ind disable

Friday, April 3, 2009

ബെന്‍സുവാസുവും സീമേച്ചിയും പിന്നെ ഞാനും..


സിനിമയുമായിട്ട്‌ എന്നാണ്‌ ചങ്ങാത്തം തുടങ്ങിയതെന്ന് വെറുതെ ഓര്‍ത്തപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പം, മനസ്സിന്റെ തിരശ്ശീലയില്‍ അക്കാലം തെളിഞ്ഞുവന്നു.

ഇന്ന് വാധ്യാരായിട്ടുള്ള മെയ്‌മ്മോട്ടിമാമ അന്ന്‌ മമ്പാട്‌ കോളേജില്‍ പഠിക്കും കാലം, ആഴ്‌ചയിലൊരിക്കല്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. വന്നാലൊരു സിനിമ പ്രതീക്ഷിക്കാം. പക്ഷെ.. ഞാന്‍ കൊച്ചുപയ്യന്‍ ആയതോണ്ട്‌ എന്നെ സൂത്രത്തിലങ്ങ്‌ ഒഴിവാക്കും.

ഏട്ടനും പെങ്ങളും പിന്നെ മൂത്താപ്പാന്റെ മക്കള്‍സും അണിഞ്ഞൊരുങ്ങി പൗഡറും പൂശി പടം കാണാന്‍ പമ്മിപമ്മി പോണത്‌ ഞാന്‍ കാണുന്നത്‌ ഒടുവിലാണ്‌. എന്നെ അയല്‍പക്കത്തെ 'ലേഡീസ്‌ ഹോസ്‌റ്റലില്‍' മാധവിച്ചേച്ചീടെ അടുത്ത്‌ കൊണ്ടുവന്നാക്കിയിട്ടാ ഇവരുടെ പടംകാണല്‍പോക്ക്‌!

ഹോസ്‌റ്റലിന്റെ മാളികയില്‍ ഏതേലും ചിത്രകഥയും വായിച്ച്‌ അല്ലെങ്കില്‍ റേഡിയോവില്‍ അന്നത്തെ സൂപ്പര്‍ ഗാനം ശ്രവിച്ച്‌ കഴിയുമ്പോള്‍ ചേച്ചിയോ അല്ലേല്‍ വേറേയാരെങ്കിലുമോ റോഡിലേക്ക്‌ ഇറങ്ങി പാഞ്ഞുപോവുന്ന 'സിനിമാപദയാത്രികരെ' കാണിച്ചുതരുമ്പോള്‍...വില്ലനെ തല്ലിയൊതുക്കാന്‍ വരുന്ന നായകനാവും ഞാന്‍, പല്ലും കടിച്ച്‌ മുഖപേശികള്‍ വിറപ്പിച്ച്‌...

അടുത്തപ്രാവശ്യം അങ്ങിനെ വിട്ടാപറ്റൂല. കാത്തിരുന്നു.

അന്നും വന്നു മെയ്‌മ്മോട്ടിമാമ, പോപ്പിന്‍സ്‌ മിഠായി ഞൊട്ടിനുണഞ്ഞ്‌ പകുതിയായ പാക്കറ്റുമായി. സിനിമാപോക്കിനുള്ള തയ്യാറെപ്പ്‌ തുടങ്ങി. അതിന്റെ സ്ഥിരം ഭാഗമായി എന്നെ മാധവിചേച്ചീടെടുത്ത്‌ കൊണ്ടാക്കുന്ന നേരമായി. എന്റെ ചെറുബുദ്ധിയില്‍ ചില പദ്ധതികളൊക്കെ പൊങ്ങി.

പതിവുപോലെ അവരെല്ലാം രാജേശ്വരി ടാക്കീസിലേക്ക്‌ പാഞ്ഞു. മാധവിചേച്ചിയും മറ്റ്‌ പെണ്ണുങ്ങളും മംഗളം-മനോരമ-മനോരാജ്യം വാരികകള്‍ കരണ്ടുതിന്നുന്ന തിരക്കിലായത്‌ എന്റെ ഭാഗ്യം..

"പൂ പറിക്കാന്‍ പോരണോ, പോരണോ അതിരാവിലേ..
ആരെ നിങ്ങള്‍ക്കാവശ്യം ആവശ്യം അതിരാവിലെ?"

വേറേ പെണ്ണുങ്ങള്‍ പൂതേടല്‍ കളിയിലാണ്‌. അവരുടേയും കണ്ണുവെട്ടിച്ച്‌ ഞാന്‍ ചാടി. തനിയെയുള്ള ആദ്യചാട്ടം!

റോഡ്‌ കുറുകെ ഓടികടന്നു. കണ്ണടച്ച്‌ പാഞ്ഞു. രാജേശ്വരി ടാക്കിസ്‌ ചോയിച്ച്‌ നടക്കേണ്ടി വന്നില്ല. മിക്കവരും പോവുന്നത്‌ അതേയിടത്തേക്കുതന്നെ. പോരാത്തതിന്‌ മെയ്‌മ്മോട്ടിമാമയും പരിവാരങ്ങളും ഒത്തിരി മുന്നിലായി പായുന്നുണ്ട്‌. കള്ളന്‍സിനെ പിന്തുടരുന്ന പോലീസായി ഞാനും,,

പോവുന്നേരം മതിലുകളിലും പെട്ടിക്കടയുടെ വശങ്ങളിലും ഒട്ടിച്ച സിനിമാപോസ്‌റ്ററുകള്‍ നോക്കി ഓട്ടം 'സ്ലോ മോഷനില്‍' ആയി. ഒന്നാം ക്ലാസ്സില്‍ കൂട്ടിവായന തുടങ്ങിയ ഊറ്റത്തില്‍ അതിലെ അക്ഷരങ്ങള്‍ തപ്പിപിടിച്ച്‌ വായിച്ചു.

"ബെ-ന്‍-സ്‌-വാ-സു"

കൂളിംഗ്‌ ഗ്ലാസ്സ്‌ വെച്ച ജയന്‍ പുഞ്ചിരിച്ചു കൊട്ടും സ്യൂട്ടുമണിഞ്ഞ്‌.. സീമേച്ചി മിഡിയണിഞ്ഞും, ജയമാലിനി ഒന്നുമിടാത്ത-എന്നാല്‍-എന്തേലുമിട്ടതായിട്ടും പോസ്‌റ്ററില്‍ മാടിവിളിച്ചങ്ങനെ..

മുന്നില്‍ നോക്കി. മാമയില്ല, മാമയുടെ കൂടെയുള്ളവരുമില്ല. വേഗമോടി. രാജേശ്വരി തിയേറ്ററിന്റെ ഗേയ്‌റ്റും കടന്ന് കടല വില്‍ക്കുന്ന പിള്ളെരേയും യാചകരേയും കൂട്ടിയിടിക്കാതെ തിരക്കിലൂടെ അകത്തേക്കോടി.

എന്റെ ആദ്യ സിനിമ കാണലിന്‌ തിരശ്ശീല പൊങ്ങിയ അസുലഭസുദിനം.

നോക്കുമ്പോള്‍ മാമ ക്യൂവില്‍ പോപ്പിന്‍സ്‌ തിന്നുകൊണ്ട്‌ നില്‍ക്കുന്നു. ഏട്ടനും പെങ്ങള്‍സും ചില്ലുകൂട്ടില്‍ ഒട്ടിച്ച ജയനേയും സീമേച്ചിയേയും വില്ലന്‍ ബാലന്‍-കെ-നായരേയും നോക്കി 'ടാബ്ലോ' ആയിനില്‍ക്കുന്നു.

ആറടിയിലൊരടി കുറവുള്ള മാമയുടെ മുട്ടിന്‍കാല്‍ പൊക്കമുള്ള ഞാന്‍ ചെന്ന് വിരലോണ്ട്‌ തൊട്ടുവിളിച്ചു.

എന്റെ 'വ്യൂപോയന്റില്‍' മാമ ഒടിഞ്ഞുതൂങ്ങിയ കവുങ്ങെന്ന മാതിരി എന്റെ നേരെ കുനിഞ്ഞുവരുന്നു. കണ്ണുകളില്‍ അന്തംവിട്ടതിന്റെ അലയൊലികള്‍..

"ങ്‌ഹേ! ഇവിടെയെത്തിയോ? അപ്പോ മാധവീച്ചീടെ അവിടെ നീയില്ലേ?"

"പ്‌ച്ചും" - ഞാന്‍ കണ്ണിറുക്കി വായകൊണ്ട്‌ ഇങ്ങനെ അറിയിച്ചു.

"ഹാ, ഏതായാലും തനിക്ക്‌ ടിക്കെറ്റ്‌ എടുക്കേണ്ടല്ലോ." - കീശേന്നും പൈസയെടുത്ത്‌ എണ്ണിനോക്കിയ മാമയുടെ മൊഴി..

അന്തംവിട്ട ഏട്ടനും പെങ്ങള്‍സും ചുറ്റുമെത്തി. പിന്നെ എല്ലാവരും കൂടി ഹാളിനകത്തേക്ക്‌.. പൈസകൊടുത്ത്‌ വാങ്ങിയ കടലാസ്‌ ഒരുത്തന്‍ വാതിലിനരികെ നിന്ന് കീറി തുണ്ടമാക്കി. (എന്താണാരും മൂപ്പരോട്‌ ചൂടാവാത്തത്‌!)

ഹാളിനകത്ത്‌ ഇരിക്കുമ്പോള്‍ എന്താണുണ്ടാവുക എന്നറിയാത്ത എന്തോഒരിത്‌. ബെല്ലടിച്ചു. മൊത്തം ഇരുട്ടിലായി. തിരശ്ശീലയില്‍ എന്തൊക്കെയോ തെളിയുന്നുണ്ട്‌. പിന്നാമ്പുറത്ത്‌ നോക്കി. ഒരു ദ്വാരത്തിലൂടെ ഭയങ്കര പ്രകാശം നേര്‍രേഖയില്‍ വരുന്നു. അതനങ്ങുന്നു. അതിനനുസരിച്ച്‌ തിരശ്ശീലയിലും ഇളക്കങ്ങള്‍, കാണികളില്‍ കൈയ്യടി, ആര്‍പ്പുവിളി.

പിന്നെ നേരം പോയതറിഞ്ഞീല. ജയന്‍ വന്നു. സീമേച്ചിയെ കൊറേ കാപാലികന്‍സിന്റെ പിടിയില്‍നിന്നും രക്ഷിക്കുന്നു. പൊടിയും തട്ടി താക്കോലും കറക്കി മസിലും പെരുപ്പിച്ച്‌ പോവുന്നു. ബാലന്‍-കെ-നായരെ കാണുമ്പഴൊക്കെ തല്ലിച്ചതക്കുന്നു. (എന്തു തെറ്റാ മൂപ്പര്‌ ചെയ്‌തതാവോ, ആ?)

ഒരങ്ങാടീല്‌ കടക്കാരോട്‌ പണം പിരിക്കുന്ന ജഗ്ഗുവിനോട്‌ നില്‍ക്കാന്‍ പറഞ്ഞിട്ട്‌ വീട്ടില്‍ പോയി കുളിച്ച്‌ വസ്‌ത്രം മാറി വന്ന ജയന്‍. ഗോട്ടിയുള്ള സോഡാക്കുപ്പീലെ സോഡ "ര്‍ക്കും ര്‍ക്കും" ഒച്ചയോടെ സാവധാനം തീര്‍ത്ത്‌ തിരിഞ്ഞപ്പോള്‍..

ഹാള്‍ മൊത്തം കൈയ്യടി. അപ്പോഴും അനുസരണയോടെ ജഗ്ഗു അങ്ങാടീലെ ഒരു പോസ്‌റ്റില്‍ ചാരി കാത്തുനില്‍പ്പുണ്ട്‌. ജയന്‍ കൈ ഊരയില്‍ തടവികൊണ്ട്‌ അവനരികിലേക്ക്‌.. പിന്നെ "ഡിഷ്യും ഡിഷ്യും.. പ്‌ടേ..ബൂം ഡിഷൂം.."

ഞാന്‍ സീറ്റില്‍ നിന്നും അറിയാതെ പൊങ്ങി. മാമ പിടിച്ചിരുത്തി.

അല്‍പം കഴിഞ്ഞ്‌ ഒരു നാണമില്ലാത്ത പെണ്‍പിറന്നോള്‌ കുലുക്കാന്‍ ബാക്കിയില്ലാത്തതായി ഒന്നുമില്ലാതെ വന്നു. ഞാന്‍ വാപൊളിച്ചതും ഒരു കൈ വന്നെന്റെ കണ്ണുകള്‍ പൊത്തി.

എന്നിട്ടൊരു മന്ത്രണം: "നോക്കല്ലേ.. വീട്ടീപോയാല്‌ പറയല്ലേട്ടോ.." - സ്വരത്തിനുടമയെ പിടികിട്ടി. ഏട്ടന്‍!

"ഇനിയെന്നെ സിനിമ കാണിക്കാന്‍ കൂട്ടീലെങ്കില്‍ല്‍ല്‍.." - ജയന്റെ സ്വരം അനുകരിച്ച ഞാന്‍ ആരുമറിയാതെ മുഖം പൊത്തിയ വിരലുകള്‍ക്കിടയിലൂടെ.. ഏതാണ്ടൊക്കെ കാണാന്‍ ശ്രമിച്ചു. but...

ശ്ശേ! ജയന്‌ ബെന്‍സുമായി വരാന്‍ കണ്ടനേരം. അതും നേരെ കൊണ്ടുവന്ന് ആ ഡാന്‍സ്‌ഹാളിനു നടുക്ക്‌ കൊടുന്ന് പാര്‍ക്കുചെയ്തിരിക്കുന്നു! (പാര്‍ക്കിംഗ്‌ ഫീ അവിടേയും കൂട്ടിയോ? അതോ ബ്രേക്കിടാന്‍ മറന്നതോ)

പടം തീര്‍ന്നു. എല്ലാരും പൊടീം തട്ടി പോവുന്നു. തിരശ്ശീല ഒന്നുമറിയാത്തതുപോലെ നിശ്ചലം. എന്റെ കുഞ്ഞുമനസ്സില്‍ ചോദ്യശരങ്ങളുണര്‍ന്നു.

ജയന്‍ എവിടെ? സീമയെവിടെ? ജഗ്ഗുവില്ലന്‍സ്‌? ആ ബെന്‍സുകാര്‍?

വെളിയിലിറങ്ങുമ്പോള്‍ മാമയുടെ കൈവിടുവിച്ച്‌ ഞാന്‍ തിരശ്ശീലയുടെ പിറകുഭാഗത്തേക്ക്‌ ഓടി. അവരെയൊക്കെ ഒരു നോക്കുകാണുവാന്‍ ഒരു വെമ്പല്‍..

ഇല്ല. ആരുമില്ല. ഏതാനും തീകെടുത്താനുള്ള മണല്‍ നിറച്ച ബക്കറ്റുകളല്ലാതെ...

47 comments:

ഏറനാടന്‍ said...

"ബെന്‍സുവാസുവും സീമേച്ചിയും പിന്നെ ഞാനും.."
-ഒരു പുതിയ പോസ്‌റ്റ്‌...

വിശാല മനസ്കന്‍ said...

"ആറടിയിലൊരടി കുറവുള്ള മാമയുടെ മുട്ടിന്‍കാല്‍ പൊക്കമുള്ള ഞാന്‍ ചെന്ന് വിരലോണ്ട്‌ തൊട്ടുവിളിച്ചു"

കലക്കീണ്ട്രാ ഗഡി!!

Siju | സിജു said...

അപ്പോ മുട്ടേന്നു വിരിയുന്നതിനു മുമ്പ് തുടങ്ങിയതാണല്ലേ..
അല്ല ഈ സീമയോടുള്ള സോറി സിനിമയോടുള്ള അഭിനിവേശം :-)

മഴത്തുള്ളി said...

ഹഹ, ഏറനാടാ കൊള്ളാം. ജയന്റെ ഇടി ഇഷ്ടപ്പെട്ടു :)

മാമ കൂടെയുണ്ടായിരുന്നത് ഭാഗ്യം :)

സതീശ് മാക്കോത്ത് | sathees makkoth said...

“വെളിയിലിറങ്ങുമ്പോള്‍ മാമയുടെ കൈവിടുവിച്ച്‌ ഞാന്‍ തിരശ്ശീലയുടെ പിറകുഭാഗത്തേക്ക്‌ ഓടി. അവരെയൊക്കെ ഒരു നോക്കുകാണുവാന്‍ ഒരു വെമ്പല്‍..”
കുട്ടിക്കാലത്തെ കുരുത്തക്കേടുകളൊക്കെ ഓര്‍മ്മിപ്പിക്കുന്നു ഈ പോസ്റ്റ്.

അരീക്കോടന്‍ said...

ഏറനാടാ കൊള്ളാം

സുല്‍ | Sul said...

ഏറനാടാ, നന്നായിട്ടുണ്ട്. ഏറനാ‍ടന്‍ എഴുതിയതില്‍ ഏറെ രസിച്ച ഒന്ന്.

-സുല്‍

വിശാല മനസ്കന്‍ said...

ഇന്നലെ ഗള്‍ഫ് റൌണ്ടപ്പില്‍ ഒരു ജാതി പെരുക്കായിരുന്നൂലോ ഗഡീ!!!

ഉം ഉം ഉം!

ഏറനാടന്‍ said...

വിശാലേട്ടാ..
എനിക്കാ ഏഷ്യാനെറ്റിലെ 'ഗള്‍ഫ്‌ റൗണ്ടപ്പ്‌' മിസ്സായി.
ആ വാലന്റൈന്‍സ്‌ രാത്രീലെ ഡപ്പാങ്കുത്ത്‌ കാണിച്ചിരുന്നൂല്ലേ!
ആരു കണ്ടാലും വേണ്ടീല, സ്വന്തം വീട്ടുകാരും സ്വന്തക്കാരും അത്‌ കാണാതിരുന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു!
കൂടെ ആടിയ ആ പെണ്ണേതാ, മറ്റവളേതാന്നൊക്കെയുള്ള നൂറായിരം ചോദ്യങ്ങളീന്ന് കീഞ്ഞുപോയത്‌ ഭാഗ്യം!!

ശങ്കുദാദ said...

ഏറോ... എന്താടൊ ഇത്‌.... ഇജ്ജ്‌ ആള്‍ കൊള്ളാലോ... അനക്ക്‌ കഥ എയ്താനൊക്കെ പെരുത്തിങ്ങനെ അറിയല്ലൊ.... പശ്ശേങ്കില്‍ ഇങ്ങിനെ പെട്ടെന്നും കണ്ട്‌ നിര്‍ത്തിയെക്കല്ലെ..

ഇക്കാസ് ::ikkaas said...

ഹഹഹ
ഇത് സൂപ്പറായി ഏറനാടാ.
രണ്ടില്‍ പഠിക്കുമ്പൊ സ്കൂളീന്ന് അടുത്തുള്ള തിയറ്ററില്‍ സിനിമ കാണാന്‍ കൊണ്ടു പോയത് ഓര്‍മ്മ വരുന്നു...
താങ്ക്സ്

കുറുമാന്‍ said...

ആറടിയിലൊരടി കുറവുള്ള മാമയുടെ മുട്ടിന്‍കാല്‍ പൊക്കമുള്ള ഞാന്‍ ചെന്ന് വിരലോണ്ട്‌ തൊട്ടുവിളിച്ചു. - ഇത് കലക്കി

Inji Pennu said...

ഇതൊരോഫാണെ
എനിക്കിന്നലെ ഗള്‍ഫ് റൌണ്ട് അപ്പ് കണ്ടപ്പോള്‍ ഏഷ്യാനെറ്റിന്റെ ന്യൂസൊന്നുമില്ലേയെന്ന് തോന്നിപ്പോയി?
ഗള്‍ഫിലെ മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍
1. വിനീത് ശ്രീനിവാസനും മറ്റും പഴയ നല്ല പാട്ടുകള്‍ റീമിക്സ് ചെയ്തു പാടുന്നു
2. ഗള്‍ഫ് സ്റ്റേജ് പ്രോഗ്രാമില്‍ സിനിമാനടന്മാര്‍ മുഴുനീള പരിപാടിക്ക് ഉണ്ടാവാത്തത്

ഹൊ! എന്തുമാത്രം നീറ്റല്‍ ഉണ്ടാവും. കഷ്ടം!

ഏറനാടന്‍ said...

ഇഞ്ചിപ്പേണ്ണേ ഓഫടിച്ചതും സ്വാഗതമോതുന്നു.
ഗള്‍ഫിലങ്ങനെ വിചാരിക്കുമ്പോലെ നീറുന്ന പ്രശ്‌നങ്ങളുണ്ടേലും അതു പെരുപ്പിച്ച്‌ കാണിക്കുന്നത്‌ ശരിയാണോ?
എല്ലാ ദേശങ്ങളിലും സുഖദു:ഖസമ്മിശ്രണം പോലെയല്ലേ ഇവിടേം.?

ആ അതൊക്കെ പോട്ടെ, എന്നെ ആ ആടുംകൂത്തിലെങ്ങാനും കണ്ടിട്ട്‌ തിരിച്ചറിഞ്ഞോ?
:)

Haree | ഹരീ said...

‘ആടുംകൂത്ത്’ എന്നു പറേണകേട്ടാണ് ഇവിടെയെത്തിയത്. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത്, നവ്യ നായര്‍ പ്രധാന വേഷം അഭിനയിച്ചിരിക്കുന്ന ചിത്രമാണോ ഉദ്ദേശിച്ചത്? അതില്‍ മാഷുണ്ടോ? എങ്കില്‍ എവിടെ, എന്തായി? അതോ ഈ ‘ആടുംകൂത്ത്’ ഏതെങ്കിലും കോഡാണോ? ചോദ്യം ഇഞ്ചി ചേച്ചിയോടായതുകൊണ്ടാണേ സംശയം. അദ്ദേഹം ഈ സിനിമ കണ്ടിരിക്കാന്‍ വിഴിയില്ലാന്നൊരു തോന്നല്.
--
പോസ്റ്റ് വായിച്ചൂട്ടോ... :) തിയ്യേറ്ററിലെ ടിക്കറ്റ് കീറുമ്പോള്‍ ചൂടാവാത്തതെന്താ എന്നുള്ളതൊക്കെ ഒഴിവാക്കാമായിരുന്നു, അതൊക്കെ എത്രയോ തവണ വായിച്ചിരിക്കുന്നു.
--

Inji Pennu said...

പറഞ്ഞു കൊടക്കല്ലേ പറഞ്ഞു കൊടക്കല്ലേ നമ്മുടെ കോഡുകള്‍ ഏറനാടന്‍ മാഷേ :) :) ഹിഹിഹി!

അതല്ല ഹരിക്കുട്ട്യേ, പെണ്ണുങ്ങളേയും അദ്ദേഹമെന്നാണൊ വിളിക്കാ? പണ്ട് സന്തോഷേട്ടനും ഇങ്ങിനെ ഒരു പോസ്റ്റില്‍ ഇട്ടു കണ്ടു. ഹരീടെ പോലെയല്ല സന്തോഷേട്ടന്‍ ഇച്ചിരെ വിവരമുള്ള ആളായിട്ടാണ് ഇവിടെയൊരു വെപ്പ് (ഞാനല്ല കേട്ടൊ) ;) , അതോണ്ട് അപ്പൊ എനിക്ക് ഡൌബ്ട്ട് കൂടി? ഞാന്‍ വിചാരിച്ചെ, അത് ആണുങ്ങളെ അഭിസംബോധന (എന്റെ അമ്മെ!) ചെയ്യുന്നതാണെന്നാണ്...

sandoz said...

ഏറനാടാ...ആ തോണ്ടി വിളി കലക്കീട്ടോ....

[ഹരി..എത്തീല്ലോ.....കൊട്ടയുമായി.......അല്ലാ..സിനിമാവിഷയമായത്‌ കൊണ്ട്‌ എത്തീന്നാ പറഞ്ഞേ...അല്ലാതെ...]

വിവി said...

“ആല്ലാതെ പാവാടച്ചരടില്‍ തൂങ്ങി“ എന്ന് അല്ലല്ലൊ നീ ഉദ്ധേശിച്ചത് സാ‍ന്‍ഡൂസേ. എന്തിനാടാ ഇങ്നനെ വ്യക്തിഹത്യ ചെയ്യണത്. ബൂലോകത്തില്‍ ഇതൊക്കെ ശരിയല്ല കേട്ടോ സാന്ദൂസേ

സീതാ അന്തര്‍ജനം said...

എന്താ ഇക്കുട്ട്യോളൊക്കെ ഇങ്ങനെ? പാവാടച്ചരടിലൊക്കെ തൂങ്ങി അതെങ്ങാന്‍ അഴിഞ്ഞു വീണാല്‍... ഈശ്വരാ!!

ഞരമ്പന്‍ വര്‍മ്മ said...

എന്തിനാ സാന്തോസേ, വിവി,

നിങ്ങള്‍ ഹരിക്കൊച്ചനെ വ്യ്കതിഹത്യ ചെയ്യുനേ?. ബൂലോഗത്തിലെ സകല ലലനാമണികളോടൂം
ആരെങ്കിലും കോഡു പറഞ്ഞാ “ഏടപെടാന്‍” അദികാരം ഉള്ള ബേച്ചിയാ ഈ കൊച്ചന്‍.

അദിനെ ഇപ്പോ തന്നെ കൊറേ ചേച്ചിമാരു കൊരങ്ങു കളിപ്പിക്കുന്നത് കുഞ്ഞ് അറിയുന്നില്ല. നിങ്ങളതും കണ്ട് രസിക്ക്യാ?

അസൂയ നന്നല്ല ട്ടോ ;)

qw_er_ty

ഏറനാടന്‍ said...

മോനേ ഹരീ..

എന്തായാലും ബൂലോഗത്തെ അറിയപ്പെടുന്ന ഇഞ്ചിപ്പെണ്ണിനെ കേറി 'ആദ്ധേഹം' എന്ന്‌ വിളിച്ചത്‌ തീരെ ശരിയായില്ലാട്ടോ.. :)

അങ്ങനെ അറിയാത്ത എത്രയെത്ര 'കോഡു'കള്‍ അറിയാനുണ്ടിനി. :)
പിന്നെ പ്രായത്തില്‍ കൂടുതല്‍ വിവരം ഉണ്ടെന്നുള്ളത്‌ ഇങ്ങനെ വിളിച്ചുപറയാതെ, ഗ്ലാമര്‍ ചുള്ളാ.. :)

"പാരകള്‍ പാരകള്‍ പാരായ പേരുകള്‍" എന്നൊക്കെ കേട്ടിട്ടില്ലേ.. അതോണ്ടാട്ടോ.. :)

ടിക്കറ്റ്‌ കീറുന്നതും അതു കണ്ടാരും തല്ലാത്തതുമെന്താ എന്നുള്ളതും ഇതിലെ മറ്റ്‌ പല സംഭവങ്ങളും ഒരു യുവകോമളന്റെ മനസ്സിലൂടെയല്ല ദര്‍ശിക്കേണ്ടത്‌ ഹരീ.. ഇതിലെ കഥാപാത്രം കേവലമൊരു ശിശുവാ.. i.e ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി. അവനങ്ങനെയേ തോന്നൂ (എനിക്കന്നങ്ങനെയാ തോന്നീതേയ്‌).

അല്ലാ... വര്‍മ്മകളും അന്തര്‍ജ്ജനങ്ങളും ഇപ്പോ സമ്മേളനം ഇങ്ങാട്ട്‌ വന്ന് ഇവിടേയാക്കിയോ!!

Haree | ഹരീ said...

സത്യത്തില്‍ സ്ത്രീകളെ അദ്ദേഹമെന്നു വിളിക്കുന്നതില്‍ തെറ്റുണ്ടോ?
--
‘പ്രായത്തില്‍ കൂടുതല്‍ വിവരം’??? എനിക്കു വലിയ വിവരമൊന്നുമില്ലേ... :)
അതെ, പക്ഷെ... എന്നാലും പലയിടത്തം വായിച്ച തമാശയായതോണ്ട് പറഞ്ഞൂന്നേയുള്ളൂ, ക്ഷമിക്കു മാഷേ...
ശരിക്കും ഞാനിട്ട ആദ്യത്തെ കമന്റില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ, ഇതെന്താപ്പോ എല്ലാരും എന്റെ മേക്കിട്ടു കേറുന്നത്?
--

ദില്‍ബാസുരന്‍ said...

പറഞ്ഞ പോലെ ഇവിടെ എന്താ ഒരു മെക്കിട്ട് കേറ്റം? ‘വിഷയാസ്പദമായും വിഷയത്തിലൂന്നിയും‘ സംസാരിക്കുന്നതിനിടയില്‍ അലമ്പുണ്ടാക്കരുതേ വര്‍മ്മമാരേ അന്തര്‍ജനങ്ങളേ.. :-)

ഓടോ: ചിരിച്ച് എന്റെ അടപ്പിളകി :-)

ഏറനാടന്‍ said...

ഹരീ ഒരു കുഴപ്പോംല്ല, ഞാന്‍ പറഞ്ഞതൊന്നും കാര്യായിട്ടെടുക്കാതെ. ഇങ്ങനെ ലോലമനസ്സുണ്ടായാലേ ബൂലോഗത്ത്‌ പിടിച്ചുനില്‍ക്കാന്‍ പാടാവും.

ദില്‍ബാ വന്നോട്ടെ വര്‍മ്മകളും അന്തര്‍ജ്ജനങ്ങളുമെല്ലാം ഹെലികോപ്‌റ്ററില്‍ കേറിയും തൂങ്ങിയും ട്രേയിനിനു പുറത്ത്‌ ബാലന്‍സ്‌ ചെയ്‌തുമൊക്കെ വന്നോട്ടെ, (ജയനും സീമയും അല്ലേ ഇപ്പടത്തിലുള്ളത്‌)

പക്ഷേ, അലമ്പുണ്ടാക്കരുത്‌, കുടിക്കാന്‍ ചായയോ കാപ്പിയോ മറ്റ്‌ എന്തേലും ഉണ്ടേല്‍ കൊടുക്കാം.
:)

തമനു said...

തിരക്കായതിനാല്‍ ഒത്തിരി കമന്റുകള്‍ ഒഴിവാക്കേണ്ടി വന്നു.

ഏറനാടാ സിനിമാ കഴിഞ്ഞ് കൊട്ടകയുടെ പുറകിലേക്കോടിച്ചെന്നതു കൊണ്ടല്ലേ മണല്‍ നിറച്ച ബക്കറ്റുകള്‍ മാത്രം കണ്ടത്. ഇന്റര്‍വെല്ലിന് പോയി നോക്കാന്‍ വയ്യാരുന്നോ. ജവുളി ഉയര്‍ത്തി നില്‍ക്കുന്ന കൊറേ അണ്ണന്മാരെയെങ്കിലും കാണാമായിരുന്നു.

ഓടോ : ഈ ദില്‍ബനെത്ര അടപ്പുണ്ട് ..? മിക്ക പോസ്റ്റും വായിച്ചു കഴിയുമ്പോ അങ്ങേരുടേ (അദ്ദേഹത്തിന്റെ) ഓരോ അടപ്പെളകുന്നുണ്ട്.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

വാവക്കാടന്‍ said...

ഏറേട്ടാ,
(പേര് മുഴുവന്‍ വിളിച്ചു വരുമ്പോളേക്കും നേരം വെളുക്കും !!:) )

സംഭവം രസമായിട്ടുണ്ട്..
എല്ലാവര്‍ക്കും പഴയ ഓര്‍മ്മകള്‍ ഉണര്‍ന്നു കാണും..

ഓ.ടോ.
ദില്‍ബൂ, തമനു ചേട്ടന്റെ ചോദ്യത്തിന് മറുപടി പറയൂ..

ദില്‍ബാസുരന്‍ said...

തമനുച്ചേട്ടാ,
അടപ്പ് എന്ന് ഞാനുദ്ദേശിച്ചത് പേനയുടെ അടപ്പാണ്. ചിരി അടക്കാന്‍ വയ്യാതെ വരുമ്പോള്‍ ഞാന്‍ പേനയുടെ അടപ്പ് ഊരി കയ്യില്‍ പിടിച്ച് സൂക്ഷിച്ച് നോക്കും, ചിലപ്പോള്‍ ഇളക്കും. അപ്പോള്‍ ഞാനെന്ത് പൊട്ടത്തരമാ ഈ കാണിക്കുന്നത് എന്ന് തോന്നി ചിരി നില്‍ക്കും. അതാണ് ചിരിച്ച് അടപ്പിളകല്‍.

ഓടോ: എന്റെ കൈയ്യില്‍ കുറേ പേനയും കുറേ പേനയില്ലാത്ത അടപ്പുകളും ഉണ്ട്. (ഇനിയും ധാരാളം,കൊറേ,തോനെ അടപ്പിളകും എന്ന് വ്യംഗ്യം) :-)

Sona said...

"ഇനിയെന്നെ സിനിമ കാണിക്കാന്‍ കൂട്ടീലെങ്കില്‍ല്‍ല്‍.." - ജയന്റെ സ്വരം അനുകരിച്ച ഞാന്‍ ആരുമറിയാതെ മുഖം പൊത്തിയ വിരലുകള്‍ക്കിടയിലൂടെ.. ഏതാണ്ടൊക്കെ കാണാന്‍ ശ്രമിച്ചു. but...

അന്നേ കൈയ്യിലിരുപ്പു.... :)

കെ.മാധവിക്കുട്ടി. said...

ഞമ്മടെ കൈയില്‍ എന്തൊക്കെ പരിപാടികള്‍ ഉണ്ടു? അറിയിക്കൂഊഊഊഊ..
ഇതു കണ്ടപ്പോഴാ ഓര്‍ ത്തതു, ജ.ശ്രീദേവിയുമായുള്ള ഇന്റെര്‍വ്യു വെള്ളിയാഴ്ച ഉണ്ടായിരുന്നു കേട്ടോ.‍(ആരുടെ കണ്ണിലും എണ്ണ പോയില്ല!! )

Anonymous said...

ഇതു വായിച്ചപ്പോ പണ്ടു മാമാങ്കം എന്ന സിനിമ കണ്ടു അവസാനം കൊട്ടാരം കത്തി എരിയുന്നതു കണ്ടു വല്ല്യ വായില്‍ നിലവിളിച്ചതും പിന്നെ തല്ലി കൊന്നാല്‍ കൂടി കുറെ നാള്‍ സിനിമാ കാണാന്‍ പോകാതിരിന്നതും ഒക്കെയാ ഓര്‍മ്മ വന്നത്‌, ആകെ കൂടി ഒരു സംഭവമാണല്ലോ ഈ സിനിമാ എന്നതു മനസിലാവാന്‍ പിന്നെം കൊറേ നാള്‍ കാത്തിരിക്കേണ്ടി വന്നു.. റേഡിയോ പാടുമ്പോള്‍ യേശുദാസു അതിണ്റ്റെ ഉള്ളില്‍ നിന്നും പുറത്തു വരാന്‍ കാത്തിരുന്നതും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്‌. നന്ദി. ഇതിലേക്കു ക്ഷണിച്ചതിനു.

കുഞ്ഞച്ചന്‍ said...

chettaayiye kalakki... valare nishkalankamaaya vivaranam... kathayile chettayiye pole thanne...

ഏറനാടന്‍ said...

ബെന്‍സ് വാസു റീലോഡഡ്..! -:൦)

ചാണക്യന്‍ said...

നല്ല കുറിപ്പ്...
കമന്റുകള്‍ ഏറെ ചിരിപ്പിക്കുന്നു....

...പകല്‍കിനാവന്‍...daYdreamEr... said...

നന്നായി ഏറനാടാ...
:)kalakkan

Thaikaden said...

Ithu kollaamallo.

കൂട്ടുകാരന്‍ | Friend said...

മലബാറന്‍ ഏറനാടാ..........ചിരിപ്പിച്ചു കൊല്ലല്ലേ.........

രസികന്‍ said...

ഹഹ “പൈസകൊടുത്ത്‌ വാങ്ങിയ കടലാസ്‌ ഒരുത്തന്‍ വാതിലിനരികെ നിന്ന് കീറി തുണ്ടമാക്കി. (എന്താണാരും മൂപ്പരോട്‌ ചൂടാവാത്തത്‌!)”

ഒന്നാം ക്ലാസ്സുകാരന്റെ സംശയം ഒരു ഒന്നൊന്നരയായി :)

അനൂപ്‌ കോതനല്ലൂര്‍ said...

ശരിക്കും രസിച്ചു വായിച്ചു സുപ്പര്‍

ചോലയില്‍ said...

രസകരമായ കുറിപ്പ്‌ പഴയകാല ഓര്‍മകളുയര്‍ത്തി. താങ്ക്‌സ്‌

lakshmy said...

രസികൻ പോസ്റ്റ്. പണ്ട് നസീറിന്റീ പേര് യേശുദാസ് എന്നാണ് വിചാരിച്ചിരുന്നത്. നസീർ സിനിമയിൽ പാടുന്ന പാട്ടെല്ലാം റേഡിയോയിൽ യേശുദാസ് പാടുന്നു! ഒരിക്കൽ ഒരു സ്റ്റണ്ട് സീൻ വന്നപ്പൊ ത്രില്ലടിച്ച് അടുത്തിരുന്ന ആൾക്കിട്ടൊരു ഇടി കൊടുത്തു. അതോടെ അച്ഛൻ എന്നെ സീറ്റ് മാറ്റിയിരുത്തി, പിന്നെയുള്ള ഇടി അച്ഛനു കൊള്ളാൻ പാകത്തിന്. പക്ഷെ ഇടി കൊടുത്തു കഴിഞ്ഞ് ഞാൻ പറഞ്ഞ ‘ഈ യേശുദാസിന്റെ ഒരു ഇടി!‘ എന്നതിലെ മണ്ടത്തരം മനസ്സിലാക്കാൻ പിന്നെയും കുറച്ചു നാളുകൾ കൂടി എടുത്തു.

ഏറനാടന്‍ said...

ചാണക്യന്‍ നന്ദി. ഇത് പഴേ പോസ്റ്റ് പുത്യേതായി പോസ്റ്റിയതാ വിത്ത് ഗമന്റ്സ്. :)

രണ്ട് കൊല്ലം മുന്നെ ബ്ലോഗില്‍ ഓടിയ പടം പിന്നേം കൊണ്ടുവന്ന് ഓടിച്ചുനോക്കിതാണ്‌. പുതിയ ബ്ലോഗുദോസ്തുക്കളും വായിച്ചോട്ടെ.

പകല്‍‌കിനാവന്‍ താങ്ക്സ്.

തൈക്കാടന്‍ ഒരുപാട് നന്ദി.

കൂട്ടുകാരന്‍ നന്ദി

രസികന്‍ നന്ദീ.

അനൂപ് കോതനല്ലൂര്‍ താങ്ക്യൂ.

ചോലയില്‍ വളരെ നന്ദി. ഇനിയും വരണം.

ലക്ഷ്മീ അതു കലക്കി. ഇതൊക്കെ കമന്റ് മാത്രമാക്കാതെ ഒരു രസികന്‍ പോസ്റ്റ് ആക്കൂ. വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

krish | കൃഷ് said...

ഏറാ.. പോസ്റ്റ് വായിച്ചു രസിച്ചു.

അരുണ്‍ കായംകുളം said...

കാശു കൊടുത്ത് വാങ്ങിയ കടലാസ്സ് ആരാണ്ട് കീറി കളഞ്ഞെന്ന്
ഹി..ഹി..ഹി..
അത് സൂപ്പര്‍

ഫിലിംപൂക്കള്‍ said...

ഏറനാടന്‍ എന്നാ നിലമ്പൂരുകരാ....അടിപൊളി. പിന്നെ രാജശ്വരി തിയേറ്റര്‍ എന്ന പേര് വായിച്ചപ്പോള്‍ തന്നെ ഒരു തരം ഇക്കിളി. പണ്ട് ക്ലാസ്സ്‌ കട്ട് ചെയ്തു ഇക്കിളി സിനിമക്കു പോയത് ഈ തീയേറ്ററിലേക്കായിരുന്നു. തമാശയാണ് കട്ടോ.....

ഏറനാടന്‍ said...

കൃഷ് നന്ദി.

അരുണ്‍ കായംങ്കുളം വളരെ നന്ദി. വീണ്ടും വരിക അടുത്ത ഷോ തുടങ്ങാറായി.

ഫിലിം പൂക്കള്‍ കൊള്ളാം ആ പേരിഷ്ടായി. അപ്പോള്‍ ഫിലിം പൂക്കളും നിലമ്പൂര്‍കാരനാണോ. അതോ ഇക്കിളീപ്പടം കാണാന്‍ വേണ്ടി അവിടെ വന്നുപോയതാണോ? :) നന്ദി

ഗീത said...

ഏറനാടാ, വളരെ നന്നായിരിക്കുന്നു ആ ബാലകൌതുകം വിവരിച്ചിരിക്കുന്നത്. ഞാനും ജീവിതത്തിലാദ്യമായി സിനിമകാണാന്‍ പോയ സന്ദര്‍ഭം ഓര്‍ത്തുപോയി ഇതു വായിച്ചപ്പോള്‍.